പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗി ആത്മഹത്യ ചെയ്തു

Advertisement

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗി ആത്മഹത്യ ചെയ്തു. കൊട്ടിയം സ്വദേശി ലാലുവാണ് സര്‍ജിക്കല്‍ വാര്‍ഡിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയ ലാലു കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കാലൊടിഞ്ഞ് പരിക്കേറ്റ ലാലു മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം തുടര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ആശുപത്രിയിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ലാലുവിന് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ആത്മഹത്യ പ്രവണത കൂടുതലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.