കരുനാഗപ്പള്ളി. ആധുനിക ഭാരതത്തിന്റെ ഇതിഹാസമാണ് ഡോ.ബി.ആർ അംബേദ്കറുടെ ജീവിതമെന്ന് സി.ആർ മഹേഷ് എംഎൽഎ പ്രസ്താവിച്ചു.
ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസെന്റർ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന 68 മത് മഹാപരി നിർവാൺ ദിവസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയിത്ത ജാതിക്കാർക്ക് വിദ്യാഭ്യാസം നിഷേധിച്ച കാലഘട്ടത്തിൽ നിരവധി പി എച്ച് ഡി കളും ബിരുദാനന്ത ബിരുദങ്ങളും നേടിയ ഡോ ബി ആർ അംബേദ്കറിനോളം വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരു വ്യക്തി പോലും ലോകത്ത് ഉണ്ടായിട്ടില്ല. ഇത്രയേറെ സംഘർഷഭരിതമായ കാലഘട്ടത്തിലും നമ്മൾക്ക് ജീവിക്കാൻ കഴിയുന്നത് ഡോ. ബി ആർ അംബേദ്കർ രൂപകൽപ്പന ചെയ്ത ഭരണഘടനയുടെ പിൻബലത്തിൽ മാത്രമാണെന്ന് സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു.കേരളത്തിൽ ഡോ. ബി ആർ അംബേദ്കറുടെ സ്മരണ നിലനിർത്തുന്നതിന് രൂപം നൽകി പ്രവർത്തിക്കുന്ന ഡോ. ബി ആർ അംബേദ്കർ സ്റ്റഡി സെന്റർ & ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനങ്ങൾ കരുനാഗപ്പള്ളിക്ക് അഭിമാനമുളവ് ആക്കുന്നതാണെന്നും സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു.ഡോ ബി ആർ അംബേദ്കർ സ്റ്റഡീസ് സെന്റെർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ ,ചൂളൂർ ഷാനി, എസ് ജയകുമാർ, പ്രഭ അനിൽ, ഷെഫീഖ് കാട്ടയും, കിരൺ ആർ എസ് ,റോസാനന്ദ്, ശക്തികുമാർ, അനില ബോബൻ, ഫഹദ് തറയിൽ ,ഡോളി എസ് മോളി, സുരേഷ്, ഗീതു ചാച്ചാജി എന്നിവർ പ്രസംഗിച്ചു.
2024 ഡോ. ബി ആർ അംബേദ്കർ ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ രെജു കരുനാഗപ്പള്ളി, ഷൈൻ ബാനർജി, ആർ സനജൻ എന്നിവരെ പൊന്നാട അണിയിച്ച് പുരസ്കാരം നൽകി ആദരിച്ചു.