ഓയൂര്‍: കഥകളി ആചാര്യന്‍ ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്റെ 107-ാമത് ജന്മവാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്‍ സ്മാരക സാംസ്‌കാരിക കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച്ച ആശാന്‍ സ്മാരക കലാകേന്ദ്രത്തില്‍ നടക്കും. വൈകിട്ട് 5ന് നടക്കുന്ന ജന്മവാര്‍ഷിക സമ്മേളനം എന്‍.കെ.
പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും.
കൊച്ചു ഗോവിന്ദപ്പിള്ള ആശാന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്‍ സ്മാരക കഥകളി പുരസ്‌കാരം കഥകളി നടന്‍ കലാനിലയം രാഘവന്‍ ആശാന് ജി.എസ്. ജയലാല്‍ എംഎല്‍എ ചടങ്ങില്‍ സമ്മാനിക്കും. പി.സി.വിഷ്ണുനാഥ് എംഎല്‍എ മുഖ്യാതിഥിയാകും. വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. അന്‍സര്‍, കലാമണ്ഡലം രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിക്കും. കലാകേന്ദ്രം പ്രസിഡന്റ് ജി.ഹരിദാസ് അധ്യക്ഷത വഹിക്കും.
കഥകളി നടന്‍ ചാത്തന്നൂര്‍ കൊച്ചു നാരായണ പിള്ള, കഥകളി ഗായകന്‍ കലാമണ്ഡലം സുരേന്ദ്രന്‍, ഓയൂര്‍ ചെല്ലപ്പന്‍ പിള്ള, കലാമണ്ഡലം മയ്യനാട് രാജീവന്‍, കലാഭാരതി കുടവട്ടൂര്‍ രാജീവ്, കെ.പി.രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവരെ ആദരിക്കും. സ്‌കൂള്‍ ജില്ല യുവജനോത്സവത്തില്‍ കഥകളി വേഷം, കഥകളി സംഗീതം എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ആദരവ് നല്‍കും. രാവിലെ 10ന് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം, 2.30ന് പഞ്ചാരിമേളം, വൈകിട്ട് 3ന് നാടകം, 4ന് പരിചമുട്ട് കളി, 4.30ന് മദ്ദളകേളി, രാത്രി 7ന് നൃത്ത നൃത്യങ്ങള്‍, 7.30ന് തിരുവാതിര, 8ന് കുചേലവൃത്തം കഥകളി എന്നീ പരിപാടികള്‍ നടക്കും.