കൊല്ലം താലൂക്കില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത റേഷന്‍ ഉപഭോക്താക്കള്‍ക്കായി (മഞ്ഞ, പിങ്ക് നിറം) വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. ഡിസംബര്‍ ഏഴ് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കൊല്ലം വാടി സ്‌കൂള്‍, ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹാള്‍, 151, 152 റേഷന്‍ ഡിപ്പോകള്‍ (കിളികൊല്ലൂര്‍), കോയിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പരവൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, പൂതക്കുളം പഞ്ചായത്ത് ഹാള്‍, മയ്യനാട് പഞ്ചായത്ത് ഹാളിലുമാണ് ക്യാമ്പ്. ഡിസംബര്‍ എട്ട് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ 257-ാം നമ്പര്‍ റേഷന്‍ ഡിപ്പോയിലും (കൊടിമൂട്ടില്‍ ക്ഷേത്ര റോഡ് പാരിപ്പള്ളി) ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.