കെഎസ്ആര്‍ടിസി മലയോര, കായല്‍ ഉല്ലാസയാത്ര

Advertisement

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നും ചെലവ് കുറഞ്ഞ സുരക്ഷിത യാത്ര പാക്കേജുകള്‍ ഒരുക്കി കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി. ഡിസംബര്‍ എട്ടിന് പുലര്‍ച്ചെ അഞ്ചിന് കോട്ടയം- ഇടുക്കി ജില്ലാ അതിര്‍ത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്ക് ഏകദിന ഉല്ലാസ യാത്ര പുറപ്പെടുന്നു. ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, മുനിയറ ഗുഹ, ഇലവീഴാപൂഞ്ചിറ തടാകം, വ്യൂ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് രാത്രിയില്‍ മടങ്ങി എത്തും. യാത്ര നിരക്ക് മാത്രം 630 രൂപ.
ഡിസംബര്‍ 15ന് പുലര്‍ച്ചെ അഞ്ചിന് കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നും പൗര്‍ണമി നാളില്‍ മാത്രം നട തുറക്കുന്ന പൗര്‍ണമി കാവ് തീര്‍ഥാടനം പുറപ്പെടുന്നു. ആറ്റുകാല്‍, ആഴിമല, ചെങ്കല്‍ എന്നീ ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നു. ആളൊന്നിന് 440 രൂപ.
ഡിസംബര്‍ 21ന് രാവിലെ ഏഴിന് അഷ്ടമുടിയിലെ കാഴ്ചവിരുന്നൊഴുക്കി ഏഴുമണിക്കൂര്‍ ദൈര്‍ഘ്യം, 52  കിലോമീറ്റര്‍ ദൂരം അഷ്ടമുടി കായല്‍ യാത്ര ആഡംബര ഹൗസ് ബോട്ടായ ജെ.കെ റോയല്‍ ക്രൂയിസില്‍ പുറപ്പെട്ട് വെല്‍ക്കം ഡ്രിങ്ക്‌സും, കപ്പയും മീന്‍കറിയും, കരിമീന്‍ ഉള്‍പ്പെടെ ഊണും, സായാഹ്നചായയും കഴിച്ച് കൊല്ലം ബീച്ചും സന്ദര്‍ശിച്ച് മടക്കം. 1850 രൂപയാണ് നിരക്ക്. ബുക്കിങ്ങിന്: 8129580903, 0475-2318777.

Advertisement