ആലപ്പാട് FHC സബ് സെന്‍ററിന്റെ പുതിയ കെട്ടിടം കല്ലിടീൽ നടന്നു

Advertisement

ആലപ്പാട്. ഗ്രാമപഞ്ചായത്തിലെ ആലപ്പാട് FHC സബ് സെന്റെറിന്റെപുതിയ കെട്ടിടത്തിന്റെ കല്ലിടീൽ കർമ്മം നടന്നു. പണിക്കർ കടവ് പാലത്തിന് സമീപം നിർമ്മാണമാരംഭിക്കുന്ന കെട്ടിടത്തിന്റെ കല്ലിടീൽ കർമ്മംസി ആര്‍. മഹേഷ് MLA നിർവ്വഹിച്ചു. മുൻ MLA R. രാമചന്ദ്രന്റെ 2019 .2020 ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. ഭരണാ നുമതി ലഭിച്ചശേഷംകരാർ നൽകിയിരുന്നുവെങ്കിലും കരാറു കാരൻ നിർമ്മാണം ഉപേക്ഷിച്ചതോടെ പുതിയ കരാർ നൽകിയത് കാല താമസത്തിന് കാരണമായി. പഞ്ചായത്ത് പ്രസിഡൻ്റ് .യു. ഉല്ലാസ് ബ്ലോക്ക് മെമ്പർ ഷെർളീ ശ്രീകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഹജിത, കരയോഗം പ്രസിഡൻ്റ് ഋഷീന്ദ്രൻ നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വളരെ പെട്ടന്ന് തന്നെ നിർമ്മാണം. പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് ഭരണ സമിതി . നിർമ്മാണം പൂർത്തിയാകുന്നതോടെ തീരദേശ മേഖലയിലെ പ്രദേശവാസികൾക്ക് ആശാ കേന്ദ്രമാകും.