ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജനുവരി 18 ലേക്ക് മാറ്റി

Advertisement

കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജനുവരി 18ലേക്ക് മാറ്റി. കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് മുന്‍പാകെയാണ് വാദം.
ഒന്നും രണ്ടും പ്രതികള്‍ നേരിട്ടും മൂന്നാം പ്രത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയുമാണ് ഹാജരായത്. കുറ്റപത്രം സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. കേസ് സംബന്ധമായിട്ടല്ലാതെ കൊല്ലം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ പ്രതികള്‍ ജാമ്യത്തിലാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ഹാജരായി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് വൈകിട്ട് ഓയൂരിലെ ഓട്ടുമലയില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (53), ഭാര്യ എം.ആര്‍. അനിതകുമാരി (46), മകള്‍ പി.അനുപമ (21)എന്നിവര്‍ ചേര്‍ന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.