കൊല്ലത്ത് മൂന്നു വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. നെടുമ്പന ജനതാ വായനശാല ജംക്്ഷനില്‍ ഗോപന്‍-ആശ ദമ്പതികളുടെ മകള്‍ ആരാധ്യയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്‍പതിനാണ് സംഭവം. മുത്തച്ഛനൊപ്പം നടന്നുപോകവേ കുഞ്ഞിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനുമൊക്കെ മുറിവേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി.