ഭരണിക്കാവില്‍ ഇറക്കുകള്‍ നീക്കാനും വ്യാപകമാകുന്ന ലഹരിഅരിഷ്ട കച്ചവടം അവസാനിപ്പിക്കാനും താലൂക്ക് വികസന സമിതിയില്‍ തീരുമാനം

Advertisement

ശാസ്താംകോട്ട. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ർ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് താലൂക്കിലെ ഗൗരവമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ഉദ്യോഗസ്ഥരോട് പരിഹാര നിര്‍ദ്ദേശം ആരാഞ്ഞത്.

യോഗതീരുമാനങ്ങൾ

1)ഭരണിക്കാവ് ജംഗ്ഷനിലെ കടകളുടെ മുൻവശത്തേക്കുള്ള ഇറക്കുകളും അനധികൃത കൈയ്യറ്റങ്ങളും ഒഴിപ്പിക്കുന്നതിന് നാഷണൽ അതോറിറ്റിയേയും റവന്യു വകുപ്പിനേയും ചുമതലപ്പെടുത്തി ഹൈവേ

2) ഭരണിക്കാവ് ജംഗ്ഷനിലെ ട്രാഫിക്ക് ലൈറ്റ് സംവിധാനം സമയം പ്രദർശിപ്പിക്കുന്നതുൾപ്പെടയുളള പരിഷ്കരിക്കുന്നതിന് തീരുമാനിച്ചു. സംവിധാനങ്ങൾ ഉൾപ്പെടുത്തി കൂടുതൽ

3) താലൂക്ക് പരിധിയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചും യുവാക്കളുടെ ഇടയിലും ലഹരി ഉപയോഗം കൂടുതലാണെന്നും നിരോധിത ലഹരി വസ്തുക്കളായ കൂൾ, മധു എന്നിവ പോലെയുള്ളവയുടെ ഉപയോഗം കുട്ടികളിൽ വ്യാപകമാണെന്നും ഇവയുടെ മൊത്ത വ്യാപാരം ഈ താലൂക്ക് കേന്ദ്രീകരിച്ചാണെന്നും ഇവർക്കെതിരെ എക്സൈസ് നടപടി എടുക്കുന്നില്ലെന്നും കൂടാതെ താലൂക്ക് പരിധിയിൽ അനധികൃത അരിഷ്ടവില്പന വ്യാപകമാണെന്നും ആദിക്കാട്ടു മുക്കിലെ അരിഷ്ട വില്പന ശാലയിൽ നിന്നും ലഹരി കൂടിയ അരിഷ്ട്ടങ്ങൾ വില്പന നടത്തുന്നു എന്നും ഇത് പോലീസ് എക്സൈസ് എന്നിവർ പരിശോധിച്ച് നിയമാനുസരണ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

4) കുന്നത്തൂർ താലൂക്കിലേക്ക് അനുവദിച്ച ഫാമിലി കോടതിയുടെ പ്രവർത്തനം ശാസ്താംകോട്ടയിൽ തുടങ്ങുന്നതിന് കെട്ടിടം അനുവദിക്കുന്നതിന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

5) ചേലൂർ പുഞ്ചയിലെ ടാങ്കിൽ നിന്നും പമ്പ് ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിന് സാമ്പിൾ എടുത്ത് ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വാട്ടർ അതോറിറ്റി അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.

6)ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്കായി അനുവദിച്ച സ്ഥലത്ത് സ്ഥിതിചെയ്യുന്ന താത്കാലിക ഷെഡുകൾ മാറ്റുന്നതിനും ഈ സ്ഥലത്ത് കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ അനധികൃത ഇറക്കുകൾ നീക്കം ചെയ്യുന്നതിനും ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, റവന്യൂ വകുപ്പ് എന്നിവരെ ചുമതലപ്പെടുത്തി.

7)മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളുടെ മുൻവശത്ത് കിടക്കുന്ന ഉപയോഗ ശൂന്യമായ ഫർണ്ണീച്ചറുകളും താലൂക്ക് സപ്ലൈ ഓഫീസിനും PWD ഓഫീസിനും മുൻവശത്ത് കുട്ടിയിട്ടിരിക്കുന്ന പാഴ് വസ്തുക്കളും നീക്കം ചെയുന്നതിനും ബന്ധപ്പെട്ട ഓഫീസ് മേലധികാരികളെ ചുമതലപ്പെടുത്തി.

8) മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ വെള്ളം കെട്ടികിടന്ന് കൊതുകുകൾ മുട്ടയിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുള്ളതാണ്, ആയതിനാൽ വെള്ളം കെട്ടികിടക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് തഹസിൽദാരെ ചുമതലപ്പെടുത്തി.

9)റേഷൻ കടകളിലെ ക്രമകേടുകൾ കണ്ടുപിടിക്കുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിന് തീരുമാനിച്ചു.

10) ശൂരനാട് CHC യിലെ ഐസൊലേഷൻ കേന്ദ്രത്തിൻ്റെ ബാക്കിയുളള നിർമ്മാണപ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുന്നതിനും മൈനാഗപ്പള്ളി CHC യിലെ സിവിൽ സർജന്റെ ഒഴിവുനികത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും ബഹു. ആരോഗ്യവകുപ്പ് മന്ത്രിയുമായി കൂടികാഴ്ച്‌ച നടത്തിയതായും തീരുമാനം ഉടൻ ഉണ്ടാകുന്നതാണെന്ന് എം എൽ എ അറിയിച്ചു.

11) റെയിൽവെ സ്റ്റേഷനിലേക്കുളളതുൾപ്പെടെയുള്ള റോഡുകൾ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ജില്ലാ പഞ്ചായത്തിൻ്റെ റോഡുകളുടെ അറ്റകുറ്റപണിക്ക് എം എൽ ഫണ്ട് വിനിയോഗിക്കുന്നതിൽ തടസ്സമുളളതാണെന്നും ആയതിനാൽ താലൂക്ക് പരിധിയിലെ ജില്ലാ പഞ്ചായത്തു റോഡുകൾ അറ്റകുറ്റപണി നടത്തുന്നതിന് ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടു. يه

12)മൈനാഗപ്പള്ളിയിലെ റയിൽവെ ഓവർ ബ്രിഡ് ജിന്റെ സ്ഥലം ഏറ്റെടുക്കുന്നതിലുള്ള നടപടിയുടെ ഭാഗമായി കെട്ടിടങ്ങളുടെ വില നിർണ്ണയം അന്തിമ ഘട്ടത്തിലാണെന്നറിയിച്ചു.

13) കുന്നത്തൂർ താലൂക്ക് പരിധിയിലേക്ക് പവിത്രേശ്വരം,കിഴക്കേ കല്ലട,മൺറോതുരുത്ത് പഞ്ചായത്തുകൾ ഉൾപ്പെടുത്തുന്ന വിഷയം റവന്യൂ വകുപ്പ് മന്ത്രിയുടെ പരിഗണനയിലാണെന്നും ആയതിൽ ഉടൻ തീരുമാനം ഉണ്ടാകുന്നതാണെന്നും അറിയിച്ചു

ബഹു എം എൽ എയുടെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ആർ സുന്ദരേശൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ, ശാസ്ത്രാംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വൽസലകുമാരി,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നഷാദ് ,കാരാളി വൈ സമദ്, പുത്തൂർ സനിൽ, ഗ്രിഗറി വൈ. പ്രെഫ എസ് അജയൻ, സുരേഷ് ലോറൻസ്, വിവിധ വകുപ്പു മേലധികാരികൾ,കൊല്ലം ഡെപ്യൂട്ടി കളക്ടർ(എൽ.ആർ) തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർ പങ്കെടുത്തു.യോഗം ഉച്ചക്ക് 1.30 ന് അവസാനിച്ചു.