മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 2024 സമാപന സമ്മേളനവും സമ്മാനദാനവും പഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ സുന്ദരേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളോത്സവത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ RS K ടീമിന് വൈ. എ സമദ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, വികസന സ്റ്റാൻ്റിംഗ് കമ്മി റ്റി ചെയർമാൻ സജിമോൻ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു , ബ്ലോക്ക് പഞ്ചായത്തംഗം രാജി രാമചന്ദ്രൻ’ പഞ്ചായത്തംഗങ്ങളായ പി.എം സെയ്ദ്, ബിജുകുമാർ ജലജരാജേന്ദ്രൻ, ഉഷാകുമാരി, ഷാജി ചിറക്കുമേൽ റാഫിയ നവാസ് അഡ്വ അനിത അനീഷ്, രജനി സുനിൽ, രാധിക ഓ മനക്കുട്ടൻ,ബിജികുമാരി, പഞ്ചായത്ത് അസി. സെക്രട്ടറി ബി ഹരികുമാർ , HC അജയ് പ്രാൺ ,CDS ചെയർ പേഴ്സൺ മറ്റ് ഉദ്യോഗസ്ഥർ , ക്ലബ്ബംഗങ്ങൾ പങ്കെടുത്തു.