ശാസ്താംകോട്ട ഗവ. പ്രീ മെട്രിക് ഹോസ്റ്റലിൽ ടെലിവിഷൻ സമ്മാനിച്ചു

Advertisement

ശാസ്താംകോട്ട ഗവ. പ്രീ മെട്രിക് ഹോസ്റ്റലിൽ ടെലിവിഷൻ സമ്മാനിച്ചു. ഏറെനാളായി ഹോസ്റ്റലിൽ ടി. വി. ഉണ്ടായിരുന്നില്ല. ക്രിസ്തുമസ് സമ്മാനമായി ആഞ്ഞിലിമൂട് അഥിന ഏജൻസി ആൻഡ് ഇലക്ട്രോണിക്സ് ഉടമ ഷൈൻ ജോസഫ് ആണ് ടെലിവിഷൻ കുട്ടികൾക്ക് നൽകിയത്. ഹോസ്റ്റൽ വാർഡൻ കെ. പി . പവിത്രനും കുട്ടികളും ചേർന്ന് ടിവി ഏറ്റുവാങ്ങി. പൊതുപ്രവര്‍ത്തകന്‍ എസ് ദിലീപ് കുമാർ ട്യൂട്ടർമാർ, സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു