കരുനാഗപ്പള്ളി. ഗവ ആശുപത്രിയിലെ എക്‌സ്‌റേ മെഷീന്‍ തകരാര്‍ ജനത്തെ വലക്കുന്നു. നടുവ് പോലെയുള്ള പ്രധാനഭാഗങ്ങള്‍ എടുക്കുന്ന വലിയ മെഷീന്‍ആണ് തുടര്‍ച്ചയായി തകരാറിലാവുന്നത്. ആഴ്ചകളായി ഈ മെഷീന്‍ തകരാറിലാണ്. ഇത്തരംഭാഗങ്ങളുടെ എക്‌റേ എടുക്കാന്‍ പുറത്തേക്കാണ് ജനം പോകേണ്ടത്. വലിയ പണച്ചെലവുള്ള കാര്യം സാധുക്കളായ രോഗികള്‍ക്ക് താങ്ങാനാവുന്നില്ല. ചെറിയ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എക്‌സ്‌റേ തകരാറുണ്ടോ എന്നു ചോദിച്ചാല്‍ അതില്ല എന്ന മറുപടിയാവും ലഭിക്കുക. പഴയ മെഷീനിന്റെ പാര്‍ട്‌സുകള്‍ കിട്ടാത്തതാണ് ഇതിന്റെ നന്നാക്കല്‍ വൈകാനിടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്. മെഷീന്‍ പതിവായി തകരാറിലാകുന്നതിനുപിന്നില്‍ ചില ലോബികളുണ്ടോ എന്നും ജനം സംശയിക്കുന്നു.
ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ ജനം ആശ്രയിക്കുന്ന താലൂക്കാശുപത്രിയാണ് കരുനാഗപ്പള്ളിയിലേത്. വലിയ നിര്‍മ്മാണ പ്രവര്‍നങ്ങളും വികസന പദ്ധതികളും നടക്കുന്ന ഇവിടെ പാവപ്പെട്ടവരെ വട്ടം കറക്കുന്ന ഈ ചെറിയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജനപ്രതിനിധികളും രംഗത്തില്ല.