കരുനാഗപ്പള്ളി: ഇന്നലെ രാത്രിയിൽ കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിൽ ആലപ്പാട് വെച്ച് ചെറിയഴിക്കൽ സുരേന്ദ്ര മംഗലത്ത് നിതിൻ (26 ) നെ രണ്ടര കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നാണിയാളെ കസ്റ്റഡിയിലെടുത്തത്..കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ കണ്ണൻ,അസി:സബ് ഇൻസ്പറ്റർ ശരത് ചന്ദ്രൻ,സി.പി.ഒ അനിത, മനോജ് എന്നിവർ അടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
നിതിന്റെ കൂട്ടാളികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷ്യൽ ടീം 5.536 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. കരുനാഗപ്പള്ളിക്ലാപ്പന സ്വദേശി റോയ് (45 )കുലശേഖരപുരം സ്വദേശി പ്രമോദ് (41 )എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. പ്രതികൾ സ്ഥിരമായി ഒഡീഷയിൽ നിന്നും കാറിൽ കഞ്ചാവ് കടത്തി കൊണ്ട് വന്ന് വൻ വിലയ്ക്ക് വിവിധ സ്ഥലങ്ങളിൽ വിൽപ്പന്ന നടത്തിവരുന്നതായാണ് വിവരം.