കൊല്ലം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരായ പ്രതിഷേധത്തിനിടെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ സാരിയില്‍ തീപിടിച്ചു. ഉടന്‍ നിലത്ത് കിടന്ന് ഉരുണ്ടതിനാല്‍ പൊള്ളലേറ്റില്ല. ഇന്ന് രാവിലെ 11.15 ഓടെ കൊല്ലം ഓലയില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് മുന്നിലായിരുന്നു സംഭവം.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ സമരം ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം വൈദ്യുതി ബില്ലില്‍ തീ കൊളുത്താനായി സ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ആദ്യം പത്രക്കടലാസില്‍ തീ കത്തിച്ചിരുന്നു. കാറ്റ് വിശീയതോടെ പത്രക്കടലാസില്‍ നിന്ന് വനിതാ നേതാവിന്റെ സാരിത്തുമ്പിലേക്ക് തീ പടരുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരും പോലീസുകാരും സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്രവര്‍ത്തകയായ സുബിയോട് നിലത്ത് കിടന്ന് ഇരുളാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി.