കൊട്ടാരക്കര: കൊട്ടാരക്കര സബ് ജയിലിൽ തടവുകാർക്കും ജയിൽ ജീവനക്കാർക്കുമെതിരെ രണ്ടു ദിവസം ആക്രമണം നടത്തിയ ചില്ല് ശ്രീകുമാറിനെ തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി കൊട്ടാരക്കര
സ്‌പെഷ്യൽ സബ് ജയിലിൽ അക്രമാസക്തനായ ചില്ല് ശ്രീകുമാർ നിരവധി സഹതടവുകാരെ കുപ്പിച്ചില്ല് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും രണ്ടു ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തി രുന്നു. സഹ തടവുകാരായ എം.മനു(36), ജയിൻ സാം(31), അസി.പ്രിസൺ ഓഫീസർമാരായ ധനേഷ് കുമാർ(31), രാമചന്ദ്രൻ(36) എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സ നേടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൊടി സുനിയുടെ സംഘാഗവും ജീവപര്യന്തം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള പൻമന പള്ളത്ത് പടീഞാറ്റതിൽ ശ്രീകുമാർ(ചില്ല് ശ്രീകുമാർ, 40) ആണ് അക്രമം കാട്ടിയത്. പുനലൂരിൽ പിടിച്ചു പറിക്കേസിൽ അറസ്റ്റിലായ ശ്രീകുമാറിനെ കഴിഞ്ഞ 17-നാണ് കൊട്ടാരക്കര ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയ ദിവസം മുതൽ സഹതടവുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി ഇയാൾ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് ശ്രീകുമാറിനെ കഴിഞ്ഞ ദിവസം എഫ്- സെല്ലിലേക്കു മാറ്റിയിരുന്നു.