കൊല്ലം: വാഹനത്തെ ചൊല്ലിതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്‌യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. ആലപ്പാട് കുഴിത്തുറ മുതിരത്തയില്‍ ശരത്ത്, ചങ്ങന്‍കുളങ്ങര ചാലുംപാട്ട്‌തെക്കേത്തറയില്‍അച്ചു എന്ന അഖില്‍ മോഹന്‍ എന്നിവരാണ്ഓച്ചിറ പോലീസിന്റെ പിടിയിലായത്.
ചങ്ങന്‍കുളങ്ങര സ്വദേശി അഖിലിനെയാണ് പ്രതികള്‍ ആക്രമിച്ചത്. അഖിലിന്റെ സഹോദരന്‍ അമലിന്റെ പേരിലുള്ള വാഹനം സുജിത്ത് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. അമലിന്റെ സമ്മതമില്ലാതെ സുജിത്ത് പ്രതിയായ ശരത്തിന് നല്‍കി. വാഹനത്തിന്റെ വാടക കിട്ടാതായതിനെ തുടര്‍ന്ന് അഖിലും സഹോദരന്‍ അമലും ചേര്‍ന്ന്‌വാഹനം തിരികെ കൊണ്ടു പോന്നു.
ഈ വിരോധത്തില്‍ പ്രതികള്‍ വടിവാളും മറ്റുമായി അഖിലിന്റെവീടിന് സമീപം എത്തിയശേഷം അഖിലിനെ വെട്ടി പരിക്കല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും മര്‍ദനമേറ്റു. തുടര്‍ന്ന് പെപ്പര്‍ സ്‌പ്രേ അടിച്ച്കാഴ്ച മറച്ച ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ടു.
അഖിലിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഓച്ചിറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിയാസിന്റെ നേതൃത്തില്‍എസ്‌സിപിഓമാരായ അനു, അനി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.