കൊല്ലം: വ്യാപാര മേഖല ശക്തിപ്പെടണമെങ്കില്‍ ടൂറിസം മേഖല ശക്തി പ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യ ഘടകമാണ്. ടൂറിസം മേഖലയും വ്യാപാര മേഖലയും ശക്തിപ്പെടുത്താന്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍ (യുഎംസി) കൊല്ലം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ യുഎംസി ഫുഡ് ഫെസ്റ്റ്’24 ‘സ്വാദ് ‘ എന്ന പേരില്‍ നടത്താനും, ന്യൂ ജനറേഷനേയും, കുടുംബാങ്ങളെയും ആകര്‍ഷിക്കുന്ന തരത്തില്‍ എല്ലാ ദിവസവും ആര്‍ട്ടിസ്റ്റ് വേടന്‍, നിത്യ മാമന്‍ തുടങ്ങിയ പ്രഗല്‍ഭ ആര്‍ട്ടിസ്റ്റുകളുടെ മെഗാസ്റ്റേജ് ഷോ പരിപാടികളും ആവിഷ്‌കരിക്കുവാനും, യുഎംസി യില് അംഗങ്ങളായ തിരഞ്ഞെടുക്കുന്ന വ്യാപാരികള്‍ക്കും,വ്യവസായികള്‍ക്കും, സേവന ദാതാക്കള്‍ക്കും, കുടുംബാങ്ങള്‍ക്കും,തൊഴിലാളികള്‍ക്കും സാമ്പത്തിക ആരോഗ്യ ഉന്നമനത്തിനായി ക്ഷേമത്തിന് ഒരു ലക്ഷം രൂപയും,മരണപ്പെട്ടാല്‍ കുടുംബത്തിന് ഒരോ ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചു.
കൊല്ലം രാമവര്‍മ ക്ലബ് ഹാളില്‍ കൂടിയ യോഗത്തില്‍ കൊല്ലം കോര്‍പറേഷന്‍ കമ്മിറ്റി പ്രസിഡന്റും,സംസ്ഥാനസെക്രട്ടറി കൂടിയായ ആസ്റ്റിന്‍ ബെന്നന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറര്‍ നിജാംബഷി ഉത്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ സജു.ടി,എം.സിദ്ധിഖ് മണ്ണാന്റയ്യം,എച്ച്.സലീം,നാസര്‍ ചക്കാലയില്‍,എം.പി.ഫൗസിയ ബീഗം,സുഭാഷ് പാറക്കല്‍, ഷമ്മാസ് ഹൈദ്രോസ്, എസ്.ഷംസുദ്ദീന്‍, നൂജൂം, നഹാസ്. എ. എസ്,എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതിക്കും,കൊല്ലം ടൗണ്‍ യൂണിറ്റ് കമ്മിറ്റിക്കും രൂപം നല്‍കി സംഘാടക സമിതി ചെയര്‍മാന്‍ സജു. ടി ,ജനറല്‍ കണ്‍വീനര്‍ നാസര്‍ ചക്കാലയില്‍,കൊല്ലം ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ജിനു ഗോപാല്‍,ജനറല്‍ സെക്രട്ടറി .റിസ്വാന്‍. എസ്,ട്രഷറര്‍ ലിജു. ബി.നായര്‍,വൈസ് പ്രസിഡന്റ് ഹരി ,സെക്രട്ടറി നിജില്‍.എ.കെ. എന്നിവരെ തിരഞ്ഞെടുത്തു.