കരുനാഗപ്പള്ളി:പുതിയ വഖഫ് ഭേദഗതിയിലൂടെ പള്ളികളും മദ്രസകളും അനുബന്ധ സ്ഥാപനങ്ങളും നിയമത്തിൻ്റെ പരിരക്ഷയോടെ പിടിച്ചടക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കുത്സിതമാർഗ്ഗത്തിലൂടെ വ ഖഫ് സ്വത്തുക്കൾ പിടിച്ചടക്കാനുള്ള ശ്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ് പറഞ്ഞു.
എസ്.ഡി.പി.ഐ കരുനാഗപ്പള്ളി വഖഫ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഷെയ്ഖ് മസ്ജിദിന് സമീപം സംഘടിപ്പിച്ച മദ്റസ – വഖഫ് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
എസ് ഡി പി ഐ
കൊല്ലം ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കരുനാഗപ്പള്ളി, അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡൻ്റ് നാസർ കുരുടൻ്റയ്യം സ്വാഗതം പറഞ്ഞു. അൽ- ഹാഫിസ് മുഹമ്മദ് അഫ്സൽ ഖാസിമി ,മെക്ക സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എം.എ ലത്തീഫ് ,എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി നജീർ കെട്ടിടത്തിൽ, ജമാഅത്ത് കൗൺസിൽ കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് ജലീൽ കോട്ടക്കര ,
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അൻസർ കൊച്ചുവീട്ടിൽ,
വിമൺ ഇന്ത്യാ മൂവ്മെൻ്റ് കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് അമീനാ ലത്തീഫ് ,എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി ഹാഷിം മണപ്പള്ളി എന്നിവർ സംസാരിച്ചു..
കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ നിനാരംഭിച്ച റാലിക്ക് എസ് ഡി പി ഐ കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡൻ്റ് ഷാജഹാൻ കെ.എസ് പുരം, സജീവ് കൊച്ചാലുംമൂട്, മണ്ഡലം ജോയിൻ്റ് സെക്രട്ടറി നവാസ് മുടിയിൽ , നിസാർ ബ്ലാഹ, ട്രഷറർ മുബാഷ് മണപ്പള്ളി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ റ്റി എച്ച് ഷമീർ,സലീനാ ജമാൽ, നിഹാദ് മാഷ്,ഹാഷിം, ഫിറോസ് ഓച്ചിറ, ഷാനവാസ് ഓച്ചിറ,സുധീർ വവ്വാക്കാവ്,റഷീദ് വട്ട പറമ്പ്, റാഷിദ് റഷാദി, സലീം കോഴിക്കോട്
ശാരീഖ് ഷംസ്, സജീർ പള്ളിമുക്ക്, നിഷാദ് കടത്തൂർ, അനസ് ,
എന്നിവർ നേതൃത്വം നൽകി..