ശൂരനാട്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒരു വർഷം മുൻപ് ഉദ്ഘാടനം കഴിഞ്ഞ ഐസോലേഷൻ വാർഡ് പ്രവർത്തന സജ്ജമാക്കുക, ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ലാബ് തുറന്നു പ്രവർത്തിക്കുക, സി എച്ച് സി യെ മാലിന്യ സംസ്കരണ കേന്ദ്രമാക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ശൂരനാട്- ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഐസോലേഷൻ വാർഡിന് റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു. സമര പരിപാടി
ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് ഉത്ഘാടനം ചെയ്തു. ശൂരനാട് മണ്ഡലം പ്രസിഡന്റ് ആർ. നളിനാക്ഷന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി വേണുഗോപാല കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് -യൂത്ത് കോൺഗ്രസ്സ് -മഹിളാ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ്സ് ശൂരനാട് വടക്ക് മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വില്ലാടൻ സ്വാഗതവും സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി യോഗത്തിൽ