കരുനാഗപ്പള്ളി. പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് കിഫ്ബി യുടെ അന്തിമ അനുമതി ലഭിച്ചതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെ അന്തിമ അറേഞ്ച് മെന്റ് ഡ്രോയിങ് 2022ൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 39.53 കോടി രൂപയുട പുതുക്കിയ പ്രൊപോസലിനാണ് കിഫ്ബി ഡയറക്ടർ ബോർഡിന്റെ അന്തിമഅനുമതി ലഭിച്ചത്. നിർമ്മാണ ചുമതല റെയിൽവേ ബ്രിഡ്ജ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനാണ്. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ നിന്നും ഏകദേശം 11.5 കോടി രൂപയുടെ വർദ്ധനവ് വരുത്തി ആണ് പുതുക്കിയ 39.53 കോടി രൂപയ്ക്കുള്ള അനുമതി ലഭ്യമായത്. എസ്റ്റിമേറ്റ് അനുവാദം ലഭിക്കുന്നതിന് കാലതാമസം ഉണ്ടായപ്പോൾ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഡിസംബർ ആറാം തീയതി ചേർന്ന് കിട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് 39,53,09488രൂപയുടെ അന്തിമ അനുമതി നൽകിയത്. റെയിൽവേ ബ്രിഡ്ജ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഈയാഴ്ച തന്നെ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ അറിയിച്ചു