ഫൈബർ പാർക്കിനു മുന്നിൽ തൊണ്ട് തല്ലി പ്രതിഷേധിച്ച് ആർവൈഎഫ്

Advertisement

ചവറ:ഭരണിക്കാവിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഫൈബർ പാർക്കിന് മുന്നിൽ ആർവൈഎഫ് ചവറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊണ്ട് തല്ലി പ്രതിഷേധിച്ചു.ചവറയിലെ പരമ്പരാഗതമായ കയർ വ്യവസായത്തെ നിലനിർത്തുന്നതിനു വേണ്ടി മുൻ മന്ത്രി ഷിബു ബേബി ജോൺ ദീർഘവീഷണത്തോടെ അത്യാധുനിക സംവിധാനത്തിൽ കൊണ്ടു വന്ന പദ്ധതിയായിരുന്നു ഫൈബർ പാർക്ക്.എന്നാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നിലവിലെ എംഎൽഎ മുൻ കൈ എടുക്കുന്നില്ലന്ന ആക്ഷേപമാണ് ആർവൈഎഫ് ഉയർത്തുന്നത്.ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ സമരം ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് ദിനേഷ് ദേവഗിരി അദ്ധ്യഷത വഹിച്ചു.പ്രിജിത് പൂക്കോടൻ,ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട,മണ്ഡലം സെക്രട്ടറി മനോജ് പന്തവിള,മണ്ഡലം പ്രസിഡൻ്റ് സിയാദ് കോയിവിള,ആർഎസ്പി ലോക്കൽ സെക്രട്ടറി ശ്രീകുമാർ പട്ടത്താനം,ഹമീദ് കൊട്ടുകാട്,ആർവൈഎഫ് നേതാക്കളായ നിസ്സാം കൊട്ടുകാട്,ഷെഫീക്ക് കൊട്ടുകാട്,ദീപു വട്ടത്തറ,അപ്പൂസ് പുത്തൻകാവ്,സുരേഷ് മുകുന്ദപുരം,നദീർ കൊട്ടുകാട് തുടങ്ങിയവർ സംസാരിച്ചു.