സിനിമയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ച് രാജസേനന്‍

Advertisement

കരുനാഗപ്പള്ളി. സിനിമയുടെകഥ , തിരക്കഥ, സംവിധാനം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ച് സിനിമാ സംവിധായകന്‍ രാജസേനൻ. കരുനാഗപള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി യുടെ നേതൃത്വത്തിലായിരുന്നു. പരിപാടി സംഘടിപ്പിച്ചത്. കഥയിൽ നിന്നും തിരക്കഥയുണ്ടാക്കുന്നതും ശേഷം താരങ്ങളെ തെരഞ്ഞെടുത്ത് സംവിധാനം ചെയ്യുന്നതുമൊക്കെ രാജ സേനൻ അവതരിപിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി മാറി.

വിദ്യാർത്ഥികളിൽ നിന്നും നിരവധി സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് സംവാദത്തിൽ പങ്കെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം സി ആര്‍ മഹേഷ് എംഎല്‍എ നിർവഹിച്ചു. സിനിമ സംവിധായകനും നഗരസഭാംഗമായ റജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരായ വിമൽ റോയ്, സുനിൽകുമാർ , മുൻ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു , കെ എസ് പുരം സുധീർ , സജീവ് മാമ്പറ എന്നിവർ സംസാരിച്ചു. ന്യൂ ഇയർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.