കൊല്ലത്ത് ലക്ഷങ്ങൾ വില വരുന്ന പാൻ മസാലയുമായി രണ്ടു പേർ പിടിയിൽ

Advertisement

കൊല്ലം: ലക്ഷങ്ങൾ വില വരുന്ന പാൻ മസാലയുമായി രണ്ടു പേർ പിടിയിൽ. നിലമേൽ കരിന്തലക്കോട് ആണ് വിവിധയിനം പുകയില ഉൽപ്പനങ്ങൾ കൊട്ടാരക്കര സബ് ഡിവിഷൻ ഡാൻസഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് പിടികൂടിയത്. ജില്ലയിലെ വിവിധ കടകളിലും കോളേജ് സ്കൂൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും മാസങ്ങളായി കച്ചവടം നടത്തി വന്നിരുന്ന നിലമേൽ കരിന്തലക്കോട് ഷാജഹാൻ മനസിലിൽ ഷിബു (45), തെന്മല ഉറുകുന്നിൽ വാലുണ്ടിൽ വീട്ടിൽ മൊട്ട ജോബിൻ എന്നറിയപ്പെടുന്ന ജോബിൻ ജോയ് (33)എന്നിവരെ ആണ് കൊല്ലം റൂറൽ sp സാബു മാത്യു K. M, IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ കൊട്ടാരക്കര സബ്ഡിവിഷൻ ഡാൻസഫ് ടീം നിലമേൽ കരിന്തലക്കോട് വച്ച് പിടികൂടിയത്. കമ്പോളത്തിൽ പതിനഞ്ചു ലക്ഷത്തോളം രൂപ വില മതിക്കുന്ന പതിനാറായിരത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നം ആണ് പിടികൂടിയത്. കൊല്ലം ജില്ലയിലെയും സമീപ ജില്ലകളിലേ കടകളിലേക്കും പാൻ മസാല വിതരണം ചെയ്യുന്ന മൊത്തവിതരണ കച്ചവടക്കാരിൽ പെട്ടവർ ആണ് ഇവർ.