ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്‌കാരം എസ്.തുളസിധരന് സമ്മാനിച്ചു

Advertisement

കൊല്ലം : സിവിൽ റൈറ്റ്സ് & സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി ഏർപ്പെടുത്തിയ ഡോ.എസ്.ബലരാമൻ ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്‌കാരം റിട്ട. കെ. എസ്.ആർ.റ്റി.സി കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശിയായ എസ്. തുളസിധരന് ലഭിച്ചു.37 വർഷം മുൻപ് വവ്വക്കാവിൽ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 8 പേർ മരണപ്പെട്ടിരുന്നു. ബസ്സിലുണ്ടായിരുന്ന 2 പേരുടെ ജീവൻ സാഹസികമായി രക്ഷിച്ചത് മുൻനിർത്തിയാണ് പുരസ്‌കാരം നൽകിയത്.പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിതാണ് പുരസ്‌കാരം. നമ്പിനാരായണൻ,സി.കെ. ജാനു,ഡോ.ജെ.ദേവിക,ഡോ.എം.എസ് സുനിൽ, ഗ്രോ വാസു എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ.

തൈക്കാട് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ പുരസ്‌കാരം വിതരണം ചെയ്തു.സിവിൽ റൈറ്റ്സ് & സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ.ജയചന്ദ്രൻ അധ്യക്ഷനായിരുന്നു.