കൊല്ലം . സിപിഎം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികൾ രാവിലെ നടക്കും. ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള
നടപടികൾ തുടങ്ങി. പുതിയ ജില്ലാ കമ്മിറ്റിയുടെ പാനൽ ആലോചിക്കാൻ സംസ്ഥാന നേതാക്കൾ
ഇന്നലെ യോഗം ചേർന്നു.
നിലവിലുള്ള ജില്ലാ കമ്മിറ്റി രാവിലെ 10 ന് ചേരും. പുതിയ കമ്മിറ്റിയുടെ പാനൽ തയാറാക്കും. 46 അംഗ ജില്ലാ
കമ്മിറ്റിയേയാണ് സമ്മേളനം തിരഞ്ഞെടുക്കുക. കരുനാഗപ്പള്ളിയിൽ നിന്നുള്ള പി.ആർ വസന്തൻ, എസ്. രാധാമണി, പി.കെ ബാലചന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും.
ചര്‍ച്ചയില്‍ എ.കെ. ബാലന് നേരെ രൂക്ഷ വിമർശനം. സന്ദീപ് വാര്യരെ പാര്‍ട്ടിയില്‍ ചേർക്കാൻ ശ്രമിച്ചതിന് എ.കെ. ബാലന് വിമർശനം. സന്ദീപ് വാര്യരെ പുകഴ് ത്തി സംസാരിച്ചതും മോശമായി.സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ പൊതു ചർച്ചയിലാണ് വിമർശനം ഇ.പി.ജയരാജന് എതിരെ നടപടി വേണമെന്നും ചർച്ചയിൽ ആവശ്യം
ജാവദേക്കർ കൂടിക്കാഴ്ചയിലും ആത്മകഥാ വിവാദത്തിലും നടപടി വേണമെന്നാണ് ആവശ്യം. പാർട്ടി നേതാക്കൾക്ക് ഇപ്പോൾ ആത്മകഥ എഴുതുന്ന പരിപാടിയെന്നും പരിഹാസം. ഇനി നേതാക്കള്‍ ആത്മകഥ എഴുതരുത്.
ഒന്നാം സർക്കാരിൻ്റെ നിഴലിലാണ് രണ്ടാം പിണറായി സർക്കാർ. പരിചയ സമ്പന്നരെ ഒഴിവാക്കിയത് മോശമായി. വിവാദങ്ങളിൽ മുഖ്യമന്ത്രി അപ്പപ്പോൾ പ്രതികരിക്കണമെന്നും പ്രതിനിധികൾ. കാത്തിരിക്കുന്നത് മോശം ഇമേജ് ഉണ്ടാക്കുന്നു.