‘യെസ് സുദേവന്‍’ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി വീണ്ടും

Advertisement

കൊല്ലം.എസ്. സുദേവനെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. സംസ്ഥാന നേതാക്കളുടെ യോഗത്തിൽ ജില്ലാ സെക്രട്ടറി മാറണമെന്ന് ആവശ്യം വന്നെങ്കിലും സംസ്ഥാന നേതൃത്വം എസ്. സുദേവൻ തുടരട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. കരുനാഗപ്പള്ളി ഏരിയയിൽ നിന്നുള്ള 4 പേരെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. സമ്മേളനം
തിരഞ്ഞെടുത്ത 46 അംഗ ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ ഉണ്ട്.

രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ യോഗത്തിലാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെ
കാര്യത്തിൽ ധാരണ ഉണ്ടായത്.
പിന്നീട് നിലവിലുള്ള ജില്ലാ കമ്മിറ്റി ചേർന്ന് പുതിയ കമ്മിറ്റിയുടെ പാനൽ തയാറാക്കി. 46 അംഗ പാനലാണ് ജില്ലാ കമ്മിറ്റിക്കായി
തയാറാക്കിയത്. ചേരിപ്പോരിൽ പിരിച്ചുവിടപ്പെട്ട കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്നുള്ള 4
ജില്ലാകമ്മിറ്റി അംഗങ്ങളെ ഒഴിവാക്കി. പി.ആർ.വസന്തൻ
എസ്.രാധാമണി, പി.കെ. ബാല ചന്ദ്രൻ, ബി. ഗോപൻ എന്നിവരെയാണ് ഒഴിവാക്കിയത്.

മൊത്തം 9 പേർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായപ്പോൾ 7 പേരെ പുതുതായി ഉൾപ്പെടുത്തി. ജില്ലാ കമ്മിറ്റിയിലെ
2 സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്. സബിതാ ബീഗം,എസ്. ആർ അരുൺ ബാബു,ശ്യാം മോഹൻ, എസ്. ഗീതാ കുമാരി, അഡ്വ . വി സുമലാൽ,ആദർശ് എം. സജി എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. പുതിയ ജില്ലാ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ സെക്രട്ടറിയായി എസ്. സുദേവനെ തിരഞ്ഞെടുത്തു. രാവിലെ നടന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിൽ ജില്ലാ സെക്രട്ടറി മാറണമെന്ന് അഭിപ്രായം ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വത്തിൻ്റെ പിന്തുണ രക്ഷയായി.

ഇത് മൂന്നാം തവണയാണ് എസ്. സുദേവൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 32 പ്രതിനിധികളും നാല് പകരം പ്രതിനിധികളും അടക്കം 36 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here