കല്ലട ജലസേചന പദ്ധതിയുടെ തെ•ല-പരപ്പാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ശനിയാഴ്ച്ച പകല്‍ പതിനൊന്നുമണിയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദ്ദേശം. ഡാമിലെ ജലനിരപ്പ് ബ്ലൂ അലേര്‍ട്ട് ലെവല്‍ ആയ 113.74 കടന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള കണക്കനുസരിച്ച് 114.29 ആണ് ജലനിരപ്പ്.