കിഴക്കേ കല്ലട: കോൺഗ്രസ് കിഴക്കേ കല്ലട,ചിറ്റുമല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കിഴക്കേ കല്ലട കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.കെപിസിസി നിർവാഹക സമിതി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത് അധ്യക്ഷത വഹിച്ചു.
ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ്,മുൻ ഡിസിസി ജനറൽ സെക്രട്ടറി കല്ലട വിജയൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ ചന്ദ്രൻ കല്ലട,ഗോപാലകൃഷ്ണപിള്ള,പഞ്ചായത്ത് പ്രസിഡന്റ് ലാലി കെ.ജി,നകുല രാജൻ,സൈമൺ വർഗീസ്,പഞ്ചായത്ത് മെമ്പർമാരായ ഉമാദേവി അമ്മ,ശ്രീരാഗ് മഠത്തിൽ,റാണി സുരേഷ്,വിജയമ്മ. പാപ്പച്ചൻ,ശരത്,പ്രദീപ്,രതി വിജയൻ,സിന്ധു പ്രസാദ് എന്നിവർ സംസാരിച്ചു.