വൈദ്യുതിചാർജ്ജ് വർദ്ധനവിനെതിരെകോൺഗ്രസ്സ് പ്രതിഷേധ മാർച്ച്

Advertisement

ശാസ്താംകോട്ട: വൈദ്യുതിചാർജ്ജ് വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ഇലക്ട്രിസിറ്റി ആഫീസിലേക്ക് തീപന്തവുമേന്തി പ്രതിഷേധമാർച്ച്നടത്തി.മണ്ണെണ്ണ മുക്കിൽനിന്നാരംഭിച്ച മാർച്ച് ഇലക്ട്രിസിറ്റി ആഫീസിന് മുന്നിൽ സമാപിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് എം.വൈ.നിസാർ അദ്ധ്യക്ഷതവഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറികല്ലടഗിരീഷ്, അർ. അരവിന്ദാക്ഷൻ പിള്ള , സൈറസ് പോൾ, പി.ആർ. ബിജു, എം.എസ്. വിനോദ്, റഷീദ് ശാസ്താംകോട്ട,ഹരികുമാർ കുന്നുംപുറം, ഉണ്ണിശാസ്താംകോട്ട,
എസ്. സാവിത്രി, സ്റ്റാൻലി ആഞ്ഞിലിമൂട് ,
ലോജുലോറൻസ്, അനില അനി ലാസർ തുടങ്ങിയവർ പ്രസംഗിച്ചു.മഹേഷ് ഭാസ് ക്കർ, രാഗേഷ്,സിദ്ധീക്ക് ശാസ്താംകോട്ട, സലിം തുടങ്ങിയവർ നേതൃത്വം നൽകി