കരുനാഗപ്പള്ളി ടൗണിൽ പെൺവാണിഭം, യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

കരുനാഗപ്പള്ളി. ടൗണിൽ പെൺ വാണിഭം നടത്തിയെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപള്ളി കുലശേഖരപുരം മുപ്പെട്ടി തറയിൽ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താലൂക്കാശുപത്രിക്ക് വീട് വാടകക്കെടുത്തു മൂന്നു വർഷമായി അനാശാസ്യ പ്രവർത്തനം നടന്നു വരുന്നതായി പോലീസ് പറഞ്ഞു.കുടുംബ സമേതം താമസിക്കുകയാണെന്ന് വരുത്തി തീർക്കാൻ ബന്ധുമിത്രാദികളായ കുട്ടികളെ ഇവിടെ ഇടക്കിടക്ക് കൊണ്ടുവരുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ നിരവധി പേർ അനാശാസ്യ പ്രവർത്തനത്തിനായി വന്ന് പോയിരുന്നു. അവശ നിലയിലായ ഒരു സ്ത്രീക്ക് ഉച്ചക്ക് മൂന്ന് മണി വരെയും ഭക്ഷണം നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് രാജേഷുമായി വാക്ക് തർക്കം ഉണ്ടായി. മദ്യ ലഹരിയിലായിരുന്ന പ്രതി വെട്ടുകത്തിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇവര്‍ പോലീസിന്റെ 112 – ൽ വിവരമറിയിക്കുകയായിരുന്നു. ഈ സന്ദേശം കരുനാഗപള്ളി ACP അഞ്ജന ഭാവനക്ക് കൈ മാറുകയും ACP യുടെ നിർദേശാനുസരണം SHO ബിജുവിന്റെ നേത്യത്വത്തിൽ പോലീസ് വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസെത്തുമ്പോൾ രണ്ട് സ്ത്രീകൾ വീട്ടിൽ ഉണ്ടായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here