വ്യാജമദ്യവുമായി സ്ത്രീ പിടിയില്‍

Advertisement

കൊല്ലം: ക്രിസ്മസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മണ്‍റോത്തുരു
ത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യാജ മദ്യവുമായി സ്ത്രീ പിടിയില്‍. നിരവധി അബ്ക്കാരി കേസുകളില്‍ പ്രതിയായ കക്കാട്ട്കടവ് ശങ്കരം പള്ളിതോപ്പില്‍ അംബികയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വീട്ടിലെ അലമാരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 8.400 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
എക്‌സൈസ് റേഞ്ച് ഓഫീസ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുലാല്‍ എസ്, പ്രിവന്റീവ്ഓഫീസര്‍ ജ്യോതി ടി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആസിഫ് അഹമ്മദ്, ഗോകുല്‍ ഗോപന്‍, സംഗീത്, സുനില്‍ കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജി എല്‍ എന്നിവര്‍ പങ്കെടുത്തു.