വടക്കൻ മൈനാഗപ്പള്ളി സ്നേഹഹസ്തം സൗഹൃദ കൂട്ടായ്മ വാർഷികം

Advertisement

ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി പ്ലാമൂട്ടിൽചന്ത കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹഹസ്തം സൗഹൃദ കൂട്ടായ്മയുടെ മൂന്നാമത് വാർഷികം ‘സ്നേഹവർഷം 2024’ 24,25 തീയതികളിൽ നടക്കും.ചികിത്സാ ധനസഹായം,ഭക്ഷ്യകിറ്റ് വിതരണം,തയ്യൽ മെഷീൻ വിതരണം,ഡയാലിസ് കിറ്റ് വിതരണം,വനിതാ സംഗമം,ട്രാക്ക് ഗാനമേള,പൊതു സമ്മേളനം,കലാവിസ്മയങ്ങൾ,നാടകം എന്നിവ നടക്കും.24 ന് വൈകിട്ട് 5.30ന് നടക്കുന്ന വനിതാ സമ്മേളനം വനിതാ കമ്മീഷൻ മുൻ അംഗം അഡ്വ.എം.എസ് താര ഉദ്ഘാടനം ചെയ്യും.എസ്.ഷൈലജ സുരേഷ് അധ്യക്ഷത വഹിക്കും.ചലച്ചിത്രതാരം കുടശ്ശനാട് കനകം,കവയത്രി ഷൈലജ മുരളീധരൻ എന്നിവർ മുഖ്യാതിഥികളാകും.രാത്രി 8.30 ന് കലാവിസ്മയങ്ങൾ.25 ന് വൈകിട്ട് ഉദ്ഘാടനവും തയ്യൽ മെഷിൻ വിതരണവും ശാസ്താംകേട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ നിർവഹിക്കും.സമിതി പ്രസിഡൻ്റ് ജേക്കബ്ബ് വൈദ്യൻ റ്റി.വി അധ്യക്ഷത വഹിക്കും.ആർട്ടിസ്റ്റ് സുജാതൻ വിശിഷ്ടാതിഥിയാകും.അടുത്ത വർഷത്തെ വാർഷിക പ്രഖ്യാപനം മുൻ പഞ്ചായത്ത് പ്രസിഡൻ്റ പി.എം സെയ്ദ് നിർവഹിക്കും.രാത്രി 8.30 ന് നാടകം.