3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

Advertisement

കൊല്ലം: 3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയി
ലായി. ആസമിലെ മോറിഗാവ് ജില്ലയില്‍ പുലാദൂരിയില്‍ അഷറഫ്(34) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 1.30-യോടെ കാവനാട് ആല്‍ത്തറമൂട്
ജങ്ഷനില്‍ പോലീസുദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തവേ അത് വഴി വന്ന
ഓട്ടോറിക്ഷ തടഞ്ഞു പരിശോധിക്കവെയാണ് യാത്രക്കാരനായ ഇതരസംസ്ഥാന
തൊഴിലാളിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
കൊല്ലം ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ എസ്‌ഐമാരായ വിനോദ്, പ്രദീപ്. എസ്., സിപിഒ ബിജുകുമാര്‍, ഹോം ഗാര്‍ഡുമാരായ സുരേഷ്, നാസറുദ്ധീന്‍ എന്നിവരും കൊല്ലം സിറ്റി സ്‌ട്രൈക്കര്‍ ടീമിലുള്ള എസ്‌ഐ അനില്‍കുമാര്‍, ഷെല്ലി തുടങ്ങിയവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.