കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലാ വ്യവസായ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ അഞ്ചല്‍ വടമണ്‍ കൃഷ്ണഭവനില്‍ ബി.രതീശന്‍ പിള്ളയുടെ (56)മൃതദേഹമാണ് എലിക്കാട്ടൂര്‍ പാലത്തിന് സമീപം കണ്ടെത്തിയത്. ശനി പകല്‍ രണ്ടോടെ ശിവന്‍കോവില്‍ റോഡിലെ പുത്തന്‍കടവില്‍ കാണാതായത്. ആറ്റിലേക്കിറങ്ങവെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുനലൂരില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അഗ്‌നിരക്ഷാസേനയുടെ കൊല്ലത്തുനിന്നുള്ള സ്‌കൂബാ സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായര്‍ രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചെങ്കിലും തെന്മല ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടതിനാല്‍ കല്ലടയാറ്റില്‍ ജലനിരപ്പും ഒഴുക്കും കൂടിയത് തിരച്ചില്‍ ദുഷ്‌കരമാക്കി. തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. തിങ്കളാഴ്ച തിരച്ചില്‍ വീണ്ടും പുനരാംഭിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹകരണ വകുപ്പില്‍ ഇന്‍സ്‌പെക്ടറായ ഷിലാനിയാണ് ഭാര്യ. ബിഎഡ് വിദ്യാര്‍ത്ഥികളായ വിഷ്ണു ,ജിഷ്ണു എന്നിവരാണ് മക്കള്‍.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.