തടാക തീരത്തെ വിവാദ മണ്ണെടുപ്പ് അനുമതിക്ക് ആധാരമായ വീട്നിര്‍മ്മാണ പെര്‍മിറ്റ് പഞ്ചായത്ത് റദ്ദാക്കി, ജിയോളജിസ്റ്റിന്‍റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

Advertisement

ശാസ്താംകോട്ട. തടാക തീരത്തെ വിവാദ മണ്ണെടുപ്പ് അനുമതിക്ക് ആധാരമായ വീട്നിര്‍മ്മാണ പെര്‍മിറ്റ് പഞ്ചായത്ത് റദ്ദാക്കി, ജിയോളജിസ്റ്റിന്‍റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.

പടിഞ്ഞാറേ കല്ലട പുതുശ്ശേരിമുകളിലെ മണ്ണെടുപ്പ് ആണ് വിവാദമായത്. പഞ്ചായത്ത് നല്‍കിയ വീട് പെര്‍മിറ്റിന്‍റെ മറവില്‍ നിരോധനം നിലനില്‍ക്കുന്ന തടാകതീരത്തെ കുന്നിടിക്കാനുള്ള അനുമതി വന്‍വിവാദമായിക്കയാണ്. പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. പെര്‍മിറ്റിന് ആധാരമായ വീട് പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യാനും തീരുമാനമെടുത്തു.

പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വൈസ്പ്രസിഡന്റ് സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ സുധീർ, ജെ അംബിക കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീലകുമാരി, സിന്ധു എന്നിവരാണ് കളക്ടറെ കണ്ടത്. തുടർന്ന് ജിയോളജി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ജിയോജജിസ്റ്റിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പെര്‍മിറ്റ് റദ്ദാക്കി ആ വിവരം ട്രഷറിയിലും ജിയോളജി വകുപ്പിലും അറിയിച്ചതായി സെക്രട്ടറി ദിലീപ് അറിയിച്ചു. യുഡിഎഫ് അംഗങ്ങള്‍ അഡ്വ.ബി തൃദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തിന് മുമ്പില്‍ധര്‍ണ നടത്തി.

മണ്ണെടുപ്പിനുള്ള നീക്കമുണ്ടായാല്‍ തടയുമെന്ന് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ശക്തമായ ജനകീയപ്രതിരോധമുണ്ടാകുമെന്നും ഇത്തരം വ്യാജഅനുമതികള്‍ പഞ്ചായത്തിനെയും തടാകത്തിനെയും ഇല്ലായ്മ ചെയ്ത പൂര്‍വ കഥ ഇനി അനുവദിക്കില്ലെന്നും തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് ബാബുജി, വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ് ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി എന്നിവര്‍ അറിയിച്ചു. പ്രദേശത്ത് ജനകീയ പ്രതിരോധത്തിന് യൂത്ത്കോണ്‍ഗ്രസ് ഡിവൈഎഫ്ഐ ഘടകങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here