തെരുവുനായ്ക്കള്‍ക്കെതിരെ നിവേദനവുമായി ഒറ്റയാള്‍പോരാട്ടം,നജീം കുളങ്ങരയ്ക്ക് സ്വീകരണം നൽകി

Advertisement

ശാസ്താംകോട്ട. തെരുവുനായ്ക്കൾക്കെതിരെ കാസർകോട് നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ വീൽചെയറിൽ സജ്ജമാക്കിയ വണ്ടിയിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന നജീം കുളങ്ങര 46 ദിവസത്തെ യാത്ര പിന്നിട്ട് ശാസ്താംകോട്ടയിൽ എത്തി. കടന്നുവരുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിവേദനം നൽകിയാണ് യാത്ര. നായയുടെ രൂപകൽപ്പന ചെയ്ത തലയും, വാലും ശരീരത്തിൽ ഘടിപ്പിച്ച് തെരുവുനായ്ക്കൾ മൂലം ഉണ്ടാകുന്ന മരണങ്ങൾ, തെ രുവ്നായ്ക്കൾ മൂലം കടിയേൽക്കുന്ന വാർത്തകൾ, വാഹനാപകടങ്ങൾ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന ചിത്രങ്ങൾ, എന്നിവ പ്രദർശിപ്പിച്ചും, ബോധവൽക്കരണം നടത്തിയും അലഞ്ഞ തിരിയുന്ന തെരുവ് നായ്ക്കളെ ഷെൽട്ടറുകൾ സ്ഥാപിച്ച് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നജീമിന്റെ യാത്ര.ശാസ്താംകോട്ട. ശാസ്താംകോട്ടയിൽ എത്തിയ നജീം കുളങ്ങരയ്ക്ക് ജെ സി ഐ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുൻ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബിന്ദു രാജേഷ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സ്മിത മധു, ട്രഷറർ ബി. അജിത്‌ കുമാർ, പ്രൊ. ഡോ.മധു, രാജ് കുമാർ, മധു എം. സി, രശ്മി, എഡ്ഗർസക്കറിയ എന്നിവർ സംസാരിച്ചു.