മോട്ടോര്‍ മോഷണം; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയില്‍

Advertisement

കൊല്ലം: തടിപ്പണിയ്ക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പോലീസിന്റെ പിടിയിലായി. ബീഹാര്‍ സ്വദേശിയായ സരോജ് കുമാര്‍ (36) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പന്മന പോരൂര്‍ക്കര സ്വദേശിയായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള തടിപ്പണി നടത്തുന്ന സ്ഥാപനത്തില്‍ നിന്നാണ് മോട്ടോര്‍ മോഷണം
പോയത്. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരു
കയായിരുന്നു.
മോഷണ വിവരം മനസ്സിലാക്കിയ സ്ഥാപനയുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതിയായ സരോജ് കുമാറിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ മോഷണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ഓമനക്കുട്ടന്‍, എസ്‌സിപിഓ മനോജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.