കരുനാഗപ്പള്ളി:- തൊഴിൽ സംരക്ഷണത്തിന് പോരാട്ടത്തിലൂടെ മുന്നോട്ട് എന്ന മുദ്രാവാക്യം ഉയർത്തി എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ നയിച്ച തെക്കൻ മേഖലാ പ്രക്ഷോഭ ജാഥയ്ക്ക് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സ്വീകരണം നൽകി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കടത്തൂർ മൻസൂർ അദ്ധ്യക്ഷത വഹിച്ചു. ആർ രവി സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ കെ പി രാജേന്ദ്രൻ, ജാഥാ ഡയറക്ടർ അഡ്വ:ആർ സജിലാൽ, ജാഥാ അംഗം പി ബി സത്യനേഷൻ എന്നിവർ സംസാരിച്ചു.
രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെയും വേതനം വർദ്ധിപ്പിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ മുന്നോട്ട് വച്ച ആവശ്യങ്ങൾ നടപ്പിലാക്കണം. കേന്ദ്ര സർക്കാർ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങൾ നിർമ്മിക്കുകയാണെന്നും കെ പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
വൈസ് ക്യാപ്റ്റൻ സി പി മുരളി ജാഥ അംഗങ്ങളായ അഡ്വ: ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ എസ് ഇന്ദുശേഖരൻ നായർ, അഡ്വ ജി ലാലു, എം ജി രാഹുൽ, എ ശോഭ, എഐടിയുസി നേതാക്കളായ ജി ബാബു, ജി ലാലു, കെ ശിവശങ്കരൻ നായർ, അഡ്വ:എസ് വേണുഗോപാൽ, അഡ്വ:ഗോപുകൃഷ്ണൻ, ജഗത് ജീവൻ ലാലി, മുരളി, കെ പി വിശ്വവത്സലൻ, ആർ സോമൻപിള്ള സിപിഐ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ഐ ഷിഹാബ്, ഓച്ചിറ മണ്ഡലം സെക്രട്ടറി എസ് കൃഷ്ണകുമാർ, ചവറ മണ്ഡലം സെക്രട്ടറി അനിൽ പുത്തെഴം, എസ് അനിൽ, കെ ശശിധരൻ പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 17 ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കും.