ശൂരനാട്. വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് വൈദ്യൂതി സെക്ഷൻ ഓഫിസിലേക്ക് പ്രതിഷേധമാർച്ചും, യോഗവും നടത്തി. കെ പി സി സിസി സെക്രട്ടറി ബിന്ദു ജയൻ ഉത്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരക്കാട് അനിൽ അധ്യക്ഷധ വഹിച്ചു. പി കെ. രവി,കെ. സുകുമാരൻ നായർ,പി എസ്. അനുതാജ്, സുഹൈൽ അൻസാരി,എസ്. ശ്രീ കുമാർ,പി. നളിനാക്ഷൻ, പ്രസന്നൻ വില്ലടൻ, വി.വേണുഗോപാലകുറുപ്പ്,സുജാത രാധാകൃഷ്ണൻ,സി.സരസ്വതി അമ്മ,അർത്തിയിൽ അൻസാരി,പോരുവഴി ജലീൽ, ശൂരനാട് സുഭാഷ്,എച്. നസീർ, അനിൽ വയ്യാങ്കര, ശൂരനാട് വാസു, കെ എം. കബീർ, ശൂരനാട് ഖലീൽ, സുവർണൻ ശൂരനാട്,തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധമാർച്ച് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.