വൈദ്യുതിചാർജ്ജ് വർദ്ധിപ്പിച്ചത് അദാനിക്ക് ലാഭമുണ്ടാക്കാൻ ആർ രാജശേഖരൻ

Advertisement

ശാസ്താംകോട്ട: സർക്കാർവൈദ്യുതി ചാർജ്ജ് ചാർജ്ജ് വർദ്ധിപ്പിച്ചത് അദാനിക്ക് ലാഭമുണ്ടാക്കാനാണന്ന് കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ആരോപിച്ചു.
യൂണീറ്റിന് 4.15 രൂപ മുതൽ 4.29 രൂപ വരെയുളള വിലയിൽ വൈദ്യുതി ലഭിക്കുമായിരുന്ന യു.ഡി.എഫ് സർക്കാർ 2016 ൽ 6 വൈദ്യുത ഉൽപ്പാദക കമ്പനികളുമായി 25 വർഷത്തേക്ക് കൊണ്ട് വന്ന ദീർഘകാല കരാറുകൾ റദ്ദാക്കിയിട്ട് പകരം 10.25 രൂപ മുതൽ 14.30 രൂപ വരെ വില നൽകി വൈദ്യുതി വാങ്ങുന്നത് അദാനിയുടെ കമ്പനിയിൽ നിന്നാണ്. ഇത് കാരണം 800 കോടിയോളം രൂപ ലാഭമുണ്ടായിരുന്ന വൈദ്യുതി ബോർഡിന് ദിനംപ്രതി 10 മുതൽ 12 കോടി രൂപവരെനഷ്ടമാണന്നും ഈ നഷ്ടം നികത്താനാണ് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചത്. മാത്രവുമല്ല 2042 കേരളത്തിന് 4.15, 4.26 രൂപ നിരക്കിൽ വൈദ്യുതി നൽകാനുള്ള ബാദ്ധ്യതയിൽ നിന്ന് കമ്പനിയെ രക്ഷിക്കുകയും ചെയ്തു ഇത് സംബന്ധിച്ച് വിജിലൻസ് അന്യോഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു. വൈദ്യുതി ചാർജ്ജ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്
കമ്മിറ്റി ശാസ്താംകോട്ടഇലക്ടിസിറ്റി ആഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർ.രാജശേഖരൻ . ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻഅദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , കാരുവള്ളിൽ ശശി, തുണ്ടിൽനൗഷാദ്, കല്ലട ഗിരിഷ് , കല്ലടവി ജയൻ , ഗോകുലം അനിൽ,പി. നൂർ ദീൻ കുട്ടി, രവി മൈനാഗപ്പള്ളി,ആർ. അരവിന്ദാക്ഷൻ പിള്ള , പി.എം. സെയ്ദ് , വർഗ്ഗീസ് തരകൻ, എം.വൈ.നിസാർ, ഗോപൻ പെരുവേലിക്കര, കടപുഴ മാധവൻ പിള്ള , വിനോദ് വില്ല്യത്ത്, രാജു ലോറൻസ് , തടത്തിൽ സലിം, ചന്ദ്രൻ കല്ലട, എസ്.ബീന കുമാരി , സൈറസ് പോൾ, എൻ.സോമൻ പിള്ള , സിജുകോശിവൈദ്യൻ, ബി.സേതുലക്ഷ്മി,റോയിമുതുപിലാക്കാട്, വൈ.നജിം, ജോൺസൺവൈദ്യൻ, ഷാജി ചിറക്കുമേൽ,കൊയ് വേലി മുരളി, റഷീദ് പള്ളിശ്ശേരി ക്കൽ, ജോൺ പോൾസ്റ്റഫ്,പി.ആർ. ഹരിമോഹൻ ,ഗീവർഗ്ഗീസ്, ഓമനകുട്ടൻഉണ്ണിത്താൻവിള, റഷീദ് ശാസ്താംകോട്ട, എസ്. സാവിത്രി,ഷിഹാബ് മുല്ലപ്പള്ളി, എം.എ. സമീർ, സുരേഷ്ന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു