രണ്ടാം പിണറായി സർക്കാർ കേരളത്തെ നശിപ്പിച്ചു – സി ആർ മഹേഷ് എംഎൽഎ

Advertisement

കരുനാഗപ്പള്ളി – : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടർഭരണം കേരളത്തിന്റെ സമസ്ത മേഖലയും നശിപ്പിച്ചിരിക്കുകയാണെന്ന് സി ആർ മഹേഷ് എംഎൽഎ പ്രസ്താവിച്ചു. വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിക്ഷേധിച്ച് കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

   കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 18 മാസം ആയി പെൻഷൻ ലഭിക്കുന്നില്ല. കേരളത്തിലെ ഉദ്യോഗസ്ഥർക്ക് പെൻഷനേഴ്സിനും ശമ്പളപരിഷ്കരണം നടപ്പിലാക്കിയിട്ടില്ല. മെഡിക്കൽ ഇൻഷുറൻസ് ലഭിക്കുന്നില്ല. കെട്ടിട നികുതിയും വെള്ള കരവും വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിലൂടെ ജനങ്ങളെ തീരാദുരിതത്തിൽ ആക്കിയിരിക്കുകയാണെന്നും സി.ആർ മഹേഷ് പറഞ്ഞു.

വിലക്കയറ്റം മൂലം ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. സപ്ലൈക്കോയിലും മാവേലി സ്റ്റോറുകളിലും സബ്സീഡി ഇനത്തിൽ സാധനങ്ങൾ ലഭിക്കുന്നില്ല. സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭിക്കുന്നില്ല. ഓപ്പറേഷനുകൾ നടക്കുന്നില്ല.സമസ്ത മേഖലയിലും പരാജയപ്പെട്ട പിണറായി രാജിവെച്ച് ജനവിധി തേടാൻ തയ്യാറാകണമെന്നും സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. കെ എ ജവാദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എം അൻസാർ, കെ ജി രവി, ടി.തങ്കച്ചൻ, എൻ അജയകുമാർ, ബോബൻ ജി നാഥ്, എ.എ അസീസ്,പി സോമരാജൻ, പന കുളങ്ങര സുരേഷ്, സുന്ദരേശൻ, തഴവ ബിജു, സജി വൈ പുത്തൻവീടൻ, എസ് ജയകുമാർ, മുനമ്പത്ത് ഷിഹാബ്, ബിജു പാഞ്ചജന്യം, ഡി ചിദംബരൻ, മാരിയത്ത് ടീച്ചർ, മായ സുരേഷ്, ആർ എസ് കിരൺ, എന്നിവർ പ്രസംഗിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here