കൊല്ലത്ത് ഭാര്യാപിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

Advertisement

കുളത്തൂപ്പുഴ.മുൻ ഭാര്യാ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കുളത്തൂപ്പുഴയിൽ ആണ് സംഭവം. മടത്തറ സ്വദേശി സജീർ ആണ് പിടിയിൽ ആയത്. ഇയാളുടെ ഭാര്യ പിതാവും ഓട്ടോ ഡ്രൈവറും ആയ കുളത്തൂപ്പുഴ പച്ചയിൽ കട, സാംനഗർ റോഡിൽ, വലിയേല സജീന മൻസിൽ, അഷറഫിനെയാണ് സജീർ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബഹളം കേട്ട പ്രദേശവാസികൾ പൊള്ളലേറ്റ അഷറഫിനെ കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. അക്രമം നടത്തിയതിനു ശേഷം സംഭവസ്ഥലത്ത് നിന്നും, രക്ഷപ്പെട്ട സജീർ ചിതറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് പ്രതിയെ ചിതറ പോലീസ് കുളത്തൂപ്പുഴ പോലീസിന് കൈമാറി. കുടുംബ പ്രശ്നങ്ങൾ ആണ് അക്രമത്തിന് കാരണം എന്നാണ് നിഗമനം.