ശാസ്താംകോട്ട :ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് യുവജന പ്രതിഷേധം സംഘടിപ്പിച്ചു,
സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം റ്റി ആർ ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു, ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് എസ് വലിയപാടം അധ്യക്ഷനായി, സെക്രട്ടറി എസ് സുധീർ ഷാ സ്വാഗതം പറഞ്ഞു, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അൻസാർ ഷാഫി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സുധീഷ്, പാർട്ടി ഏരിയ കമ്മിറ്റി അംഗം എ സാബു, ബ്ലോക്ക് ട്രഷറർ എം മഹേഷ്, അലീന അമൽ, കലാ ദേവി, എബിൻ കെ ഷിബു, മുഹമ്മദ് ബാദുഷ എന്നിവർ സംസാരിച്ചു