ശാസ്താംകോട്ട: റെയിൽവേസ്റ്റേഷൻ വികസനത്തിനായി ഡി.വൈ.എഫ്.ഐ നടത്തിയ സമരംഅപഹാസ്യമാണന്ന് കോൺസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ആരോപിച്ചു. സാധാരണ റെയിൽവേ സ്റ്റേഷനായിരുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത് കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ ശ്രമഫലമാണെന്നത് മറക്കരുത്. സമരത്തിനിറങ്ങിയവർമുന്ന്തവണ എംപിയായിരുന്ന പി.രാജേന്ദ്രൻഎന്തെല്ലാം ചെയ്തിട്ടുണ്ടന്ന്കൂടിവിശദീകരിക്കുന്നത് നല്ലതാതാണ് . റെയിൽവേ സ്റ്റേഷൻവികസനത്തിനായി പി.രാജേന്ദ്രപ്രസാദ്, വൈ.എ.സമദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമരം ആരും മറന്ന് കാണില്ല. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ റെയിൽവേയുമായി ബന്ധപെട്ടചർച്ചകൾക്കായി അന്നത്തെ റെയിൽവേമന്ത്രി ലല്ലു പ്രസാദ് യാഥവ് വരുന്നതറിഞ്ഞ് മന്ത്രിയെ കണ്ട് ഇന്റർസിറ്റി, വഞ്ചിനാട്എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കണമെന്ന നിവേതനംനൽകാൻകൂടെ വരണമെന്നും കത്ത് നൽകണമെന്നും പറഞ്ഞ് ചെന്നസമരസമിതി നേതാക്കളെ അന്നത്തെ എം.പി പി.രാജേന്ദ്രൻ രാജധാനി നിർത്തിപ്പിച്ച് തരാം എന്ന് പറഞ്ഞ് പരിഹസിച്ചയച്ചത് അന്ന് അവരോടൊപ്പംഉണ്ടായിരുന്ന എൽ.ഡി.എഫ് നേതാക്കൾ മറന്ന് കാണില്ല. പിന്നീട് നമ്മുടെ നാട്ട്കാരനായ രാജ്യസഭാഗം തെന്നല.ജി.ബാലകൃഷ്ണപിള്ള എം.പി യുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വഞ്ചിനാട് എക്ക് പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചത്. നിർത്തലാക്കിയ ഐലന്റ് എക്സ്പ്രസ്സിന്റെ സ്റ്റോപ്പ് പുന:സ്ഥാപിച്ചതു് കൊടിക്കുന്നിലാണ്. പിന്നീട് വേണാട്, പരശുറാം, വിശാഖപട്ടണം, വേളാങ്കണ്ണി, പാലരുവി തുടങ്ങിയ ട്രെയിനുകൾസ്റ്റോപ്പ് അനുവദിപ്പിച്ചു. നിലവിൽ 36 സർവീസുകൾകൾക്ക് ശാസ്താംകോട്ടയിൽ സ്റ്റോപ്പുണ്ട്.
പഴയ സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് പുതിയ സ്റ്റേഷൻ കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടക്കം മാറ്റി. കാലപ്പഴക്കം സംഭവിച്ച ഫുട്ട് ഓവർ ബ്രിഡ്ജ് പുതുക്കിപ്പണിഞ്ഞു. വൈദ്യുതി തടസ്സത്തിന് പരിഹാരമായി പുതിയ ജനറേറ്ററിനായുള്ള നിർദ്ദേശംനൽകി.
എൻ എസ് ജി 5 കാറ്റഗറിയിൽ ഉൾപ്പെടുത്തി മറ്റ് പല വികസനങ്ങളും നടത്താനുള്ള ശ്രമത്തിലാണ് കൊടിക്കുന്നിൽ സുരേഷ് എം.പി.
പ്ലാറ്റ്ഫോമുകളും നാല് ട്രാക്കുകളും ലഭ്യമാക്കും പ്ലാറ്റ്ഫോമുകളുടെ നവീകരണം ഉടനെ ആരംഭിക്കും റെയിൽവേയുടെ നിലവിലെ നയമനുസരിച്ച് എൻ എസ് ജി 5 കാറ്റഗറിയിൽ ഉൾപ്പെടുന്നഎല്ലാ സൗകര്യങ്ങളും വികസനവും റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കും അടുത്ത സാമ്പത്തിക വർഷത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയുടെ ഗണത്തിൽ ഉൾപ്പെടുത്തുവാനായി കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് നിവേതനം നൽകിയിട്ടുണ്ട്. മുന്നാഴ്ച മുമ്പ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് യാത്രക്കാരുമായുംനാട്ടുകാരുമായും മാധ്യമങ്ങളുമായും വികസ കാഴ്ചപാടുകൾ പങ്കുവെച്ചിരുന്നു.
റെയിൽവേയിൽ പിങ്ക് ബുക്ക് എന്നൊരു സംവിധാനമുണ്ട്. ഓരോ സാമ്പത്തിക വർഷവും ചെയ്യുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളാണ് പിങ്ക് ബുക്കിൽ ഉള്ളത്. പിങ്ക് ബുക്കിൽ ഒന്ന് പരതിയാൽ ശാസ്താംകോട്ടയിൽ അടിപ്പാതയു ടെനിർമ്മാണം റെയിൽവേ അംഗീകരിച്ചിട്ടുണ്ടെന്ന്മനസ്സിലാകും.
അടുത്ത റെയിൽവേ ടൈംടേബിൾ കമ്മിറ്റി കൂടുന്നതോടുകൂടി യാത്രക്കാരുടെ സംഘടനകൾ നിർദ്ദേശിച്ചത് അനുസരിച്ചുള്ള കൂടുതൽ ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി സ്റ്റോപ്പ് അനുവദിപ്പിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അറിയിച്ചു