മൈനാഗപ്പള്ളി. പൊതുപരീക്ഷകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന തരത്തിൽ ചോദ്യപേപ്പറുകൾ ചോരുന്നത് കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നും കെ പി എസ് ടി എ മൈനാഗപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസത്തിൻ്റെ സുതാര്യതയും വിശ്വാസ്യതയും ‘തകർക്കുന്ന ഇത്തരം ഗുഢസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നിലവിൽ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. ജുഡീഷ്യൽ അന്വേഷണം തന്നെ വേണം. ജുഡീഷ്യൽ അന്വേഷണം സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും കെ പി എസ് ടി എ നേതൃത്വം നൽകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് അഭിപ്രായപ്പെട്ടു.
ബ്രാഞ്ച് പ്രസിഡൻ്റ് ഹരുൺലാൽ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷാക്കിർ സ്വാഗതം പറഞ്ഞു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി, എബി പാപ്പച്ചൻ,ബി ജയചന്ദ്രൻ പിള്ള,പ്രിൻസി റീനാ തോമസ്, വരുൺ ലാൽ, അൻവർ ഇസ്മയിൽ, ബൈജുശാന്തിരംഗം, ഷബിൻ കബീർ, വത്സ, ഉണ്ണിഇലവിനാൽ, റോജ മാർക്കോസ്, രാജ്ലാൽ തോട്ടുവാൽ എന്നിവർ സംസാരിച്ചു. ജിഷ്ണു നന്ദി പറഞ്ഞു…
പുതിയ ഭാരവാഹികൾ ഷിജിൻ (പ്രസിഡൻ്റ്), മിഥുൻ(സെക്രട്ടറി) കാർത്തിക് (ട്രഷറർ)