വയനാട് : ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതർക്കായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മലങ്കര കത്തോലിക്കാ സഭാ തലവനും പിതാവുമായ മാർ. ബസേലിയാസ് കർദിനാൾ ക്ലീമിസ് നിർവ്വഹിച്ചു.
ബ്രൂക്കിലെ രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ സഹായത്തോടെ സ്വരൂപിച്ച തുക കൊണ്ട് രണ്ടു ബെഡ് റൂമും ഒരു ഹാളും ഒരു അടുക്കളയുമടങ്ങിയ വീട് വയനാട് ദുരന്തമുഖത്ത് അകപ്പെട്ട എൽസ്റ്റോൺ എസ്റ്റേറ്റിലെ ബേബിയ്ക്കാണ് നൽകിയത്. വീടിൻ്റെ സമർപ്പണ ചടങ്ങുകൾക്ക് ബ്രൂക്ക് ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നേത്യത്വം നൽകി. പി. ടി. എ. പ്രസിഡന്റ് ആർ. ഗിരികുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.