ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് പത്തനംതിട്ടയിൽ നിന്നും ട്രാൻ.സർവ്വീസിന് അനുമതി

Advertisement

ശാസ്താംകോട്ട:യാത്രാക്ലേശം രൂക്ഷമായ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് പത്തനംതിട്ടയിൽ നിന്നും ട്രാൻ.സർവ്വീസിന് അനുമതി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിവേദനത്തെ തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറാണ് സർവ്വീസ് ആരംഭിക്കാൻ നിർദ്ദേശം നൽകിയത്. രാവിലെയും വൈകിട്ടുമാണ് ബസ് സർവ്വീസ് നടത്തുന്നത്.വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സാധാരണക്കാർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാവിലെ 6 ന് ആരംഭിച്ച് 6.45 ന് അടൂർ,7.20ന് ഭരണിക്കാവ്,7.40 ന് ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരും.തിരികെ 8.15ന് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് 10ന് പത്തനംതിട്ടയിൽ എത്തും.വൈകിട്ട് 5ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് അടൂർ,ഭരണിക്കാവ് വഴി 6.45 ന് ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരും.തിരികെ രാത്രി 7.30 ന് പുറപ്പെട്ട് 8.30 ന് അടൂരിൽ സർവ്വീസ് അവസാനിക്കും