‘സിക’ ഫിലിം സൊസൈറ്റിയുടെയും അന്താരാഷ്ട്ര ഹൃസ്വ ചലച്ചിത്രമേളയുടെയും ഉത്ഘാടനം 22ന്

Advertisement


മൈനാഗപ്പള്ളി: സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ‘സിക’ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനവും അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളയും ഡിസംബർ 22,23 തീയതികളിൽ മൈനാഗപ്പള്ളി എസ്. സി.വി.യുപി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് 5 ന് ചലച്ചിത്ര സംവിധായകൻ ഷാജി. എൻ.കരുൺ ഉത്ഘാടനം നിർവ്വഹിക്കും.കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ. പി. കെ.ഗോപൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരക്കഥാകൃത്ത് പി. അനന്തപത്മനാഭൻ മുഖ്യാതിഥിയാകും.സിക സെക്രട്ടറി അനിൽ കിഴക്കടത്ത് സ്വാഗതവും ലാൽ കൃഷ്ണൻ നന്ദിയും പറയും.രവി മൈനാഗപ്പള്ളി, ജയലക്ഷ്മി എന്നിവർ ആശംസാ പ്രസംഗം നടത്തും.തുടർന്ന് സിക അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര പുരസ്കാരം നേടിയ ഷോർട്ട് ഫിലിമുകളുടെ പ്രദർശനം അരങ്ങേറും. 22 ന് രാവിലെ 9ന് ഗാന്ധി സ്മൃതി ചിത്ര പ്രദർശനത്തോടുകൂടിയാണ് പരിപാടികൾ ആരംഭിക്കുക.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ഉത്ഘാടനം ചെയ്യും.10ന് ഗ്രാമകലാകാരന്മാരുടെ സംഗമം ‘ജീവിത ചമയങ്ങൾ’നടക്കും. ഗോപൻ കൽകാരം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജെ.പി ജയലാൽ മോഡറേറ്റർ ആകും.


ഡിസംബർ 23ന് രാവിലെ 8 ന് കുട്ടികൾക്കായി കഥാരചന,ഹൃസ്വചിത്ര നിരൂപണം,ചിത്രരചന, ആക്ടിംഗ് കോമ്പറ്റീഷൻ എന്നിവയും1ന് ചലച്ചിത്ര സംവിധായകൻ ആദർശ്.എൻ കൃഷ്ണയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഫിലിം വർക്ക്ഷോപ്പും,2ന് ‘സിനിമ ഇന്നലെ ഇന്ന് നാളെ’എന്ന വിഷയത്തിൽ ഓപ്പൺ ഫോറവും നടക്കും. മാധ്യമ പ്രവർത്തകൻ പി.കെ.അനിൽകുമാർ മോഡറേറ്റർ ആകും.4 ന് സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വർഗീസ് തരകൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ‘രോമാഞ്ചം ഒതളങ്ങ തുരുത്ത്’ ഫെയിം അബിൻ ബിനോ മുഖ്യാതിഥിയായി പങ്കെടുക്കും.
വൈകിട്ട് 7 ന് മത്തായി സുനിലും,ബൈജു മലനടയും അവതരിപ്പിക്കുന്ന നാടൻ പാട്ടുകളോടെ ഹ്രസ്വ ചലച്ചിത്രോത്സവത്തിന് യവനിക വീഴുമെന്ന് സംഘാടകസമിതി ഭാരവാഹികൾ ആയ അനിൽ കിഴക്കടത്ത് വിനു കെ വി വിഷ്ണുരാജ് രാമു പ്രകാശ് തുളസി ദേവി കാവ്യശ്രീ ലാൽ കൃഷ്ണൻ ഷീബ എം ജോൺ എന്നിവർ പറഞ്ഞു .