ചവറ: ഞായറാഴ്ച രാവിലെ ദേശീയപാതക്ക് സമാന്തരമായി ചവറ പാലത്തിനു സമീപമുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ തകര്‍ന്ന് കൊല്ലം കോര്‍പ്പറേഷനിലെയും നീണ്ടകര കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചിരുന്നു. തിരുവനന്തപുരത്തു നിന്നും എത്തിച്ച എച്ച്ഡിപി പൈപ്പ് കായലിനടിയിലൂടെ സ്ഥാപിച്ച് കൊല്ലം കോര്‍പ്പറേഷനിലെ ജലവിതരണം താല്‍കാലികമായി പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ ധ്രുതഗതിയില്‍ നടക്കുന്നുണ്ട്. ശനിയാഴ്ച വൈകിട്ടോടെ കൊല്ലം കോര്‍പ്പറേഷനിലെ കുടിവെള്ള പ്രശ്‌നത്തിന് പൂര്‍ണപരിഹാരമാകുമെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.
നീണ്ടകരയിലേക്കുള്ള ശുദ്ധജല വിതരണം കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും വിദഗ്ധ തൊഴിലാളികള്‍ എത്തി ജോലികള്‍ ആരംഭിച്ചു.
രാത്രിയോടെ ദേശീയപാതയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി ട്രഡ്ജിങ് ആരംഭിച്ചു. ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്.