തേവലക്കര : പങ്കുവെക്കലിന്റെയും സഹജീവസ്നേഹത്തിന്റെയും ക്രിസ്മസ് സന്ദേശവുമായി തേവലക്കര ഗേൾസ് ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വേങ്ങയിലെ അമ്മമാരുടെ ഭവനം സായാഹ്നം സന്ദർശിച്ചു. പാട്ടുപാടിയും സമ്മാനങ്ങൾ നൽകിയും സന്തോഷം പങ്കിട്ടു. ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ ക്രിസ്മസ് സന്ദേശം നൽകി. പി റ്റി എ പ്രസിഡന്റ് എ സാബു, സ്റ്റാഫ് സെക്രട്ടറി ഇ അനീസ്, പി റ്റി എ അംഗം ഷമീറ ഹുസൈൻ, അധ്യാപകരായ ശാന്തിദേവി, റസീല, മാധുരി, രമ്യ കെ നായർ, പ്രിയ, ശ്രീലക്ഷ്മി, ഹസീന ബീവി , ശാലിനി, അജി, സീനത്ത് എന്നിവർ സംസാരിച്ചു. സായാഹ്നം ഡയറക്ടർ സിസ്റ്റർ റോസി നന്ദി അറിയിച്ചു.